വയനാട്: വയനാട്ടിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ. പരിസ്ഥിതിലോലപ്രദേശത്ത് സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളജ് സർക്കാർ വില കൊടുക്കാതെ പിടിച്ചെടുക്കണമെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ അഭിപ്രായം.
മേപ്പാടി മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിൽ പ്രതിഷേധം - meppadi
പരിസ്ഥിതിലോലപ്രദേശത്ത് സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളജ് സർക്കാർ വില കൊടുക്കാതെ പിടിച്ചെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
മേപ്പാടി മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിൽ പ്രതിഷേധം
അതേസമയം മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ വിലയിരുത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധന ഇന്ന് സമാപിച്ചു. മൂന്നു ദിവസം ആയിരുന്നു പരിശോധന. മെഡിക്കൽ കോളജ് കൈമാറാൻ തയ്യാറാണെന്ന് അറിയിച്ച് ഉടമ ഡോക്ടർ ആസാദ് മൂപ്പൻ സർക്കാരിന് കത്തയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്.