കേരളം

kerala

ETV Bharat / state

തേക്ക് നടാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം - സ്വാഭാവിക വനം വെട്ടി മാറ്റി തേക്ക് നടാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം

സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് നടാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ സമരത്തിനൊരുങ്ങി നാട്ടുകാര്‍

സ്വാഭാവിക വനം വെട്ടി മാറ്റി തേക്ക് നടാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം

By

Published : Oct 2, 2019, 11:47 PM IST

Updated : Oct 3, 2019, 12:02 AM IST

വയനാട് : മാനന്തവാടിയിൽ സ്വാഭാവിക വനം വെട്ടി മാറ്റി തേക്ക് നടാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥികളെ കൂടി പങ്കെടുപ്പിച്ചുള്ള സമരപരിപാടികളാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആസൂത്രണം ചെയ്യുന്നത്.വെള്ളിയാഴ്‌ച വനംമന്ത്രി ജില്ലയിൽ എത്തുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുളള ശ്രമത്തിലാണ് നാട്ടുകാര്‍.

തേക്ക് നടാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം

മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലും ഉൾപ്പെടുന്ന 97ഏക്കർ കാടാണ് വനംവകുപ്പ് വെട്ടിമാറ്റി തേക്കിൻതൈകൾ നടാൻ ഒരുങ്ങുന്നത്. ബേഗൂർ ഡിവിഷനിൽപ്പെട്ട ഇവിടെ 1958ൽ വനം വകുപ്പ് തേക്ക് പ്ലാന്‍റേഷൻ തുടങ്ങിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇവിടം സ്വാഭാവിക വനമായത്.

Last Updated : Oct 3, 2019, 12:02 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details