വയനാട്: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പി വി വസന്തകുമാറിന്‍റെ വീട് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വസന്തകുമാറിന്‍റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടിൽ എത്തും. വസന്തകുമാറിന്‍റെ കുടുംബത്തെ ഇന്നലെ തന്നെ സന്ദർശിക്കാനായിരുന്നു തീരുമാനം. എന്നാൽ കനത്ത മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രിയങ്ക ഗാന്ധി ഇന്ന് പി വി വസന്തകുമാറിന്‍റെ വീട് സന്ദർശിക്കും - priyanka gandhi
ഇന്നലെ സന്ദർശിക്കാനായിരുന്നു തീരുമാനമെങ്കിലും കനത്ത മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന് വയനാട് ലോകസഭാ മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച് പ്രിയങ്ക ഗാന്ധി ചർച്ച നടത്തും. രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച് വയനാട് മണ്ഡലത്തിലെത്തിയ പ്രിയങ്കയ്ക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. രാഹുലിനെ നിങ്ങളെ ഏല്‍പ്പിക്കുന്നുവെന്നും കൈവെടിയരുതെന്നും പ്രചാരണ യോഗത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി എന്‍റെ സഹോദരനെ വ്യക്തിപരമായി ആക്രമിക്കുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും പുലരണമെന്നാണ് രാഹുലിന്‍റെ സ്വപ്നമെന്നും പ്രിയങ്ക പറഞ്ഞു.