വയനാട്: വയനാട്ടിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭയ്‌ക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണലിനായി 1,300 ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം ഇന്നലെ പൂര്‍ത്തിയായി.
വയനാട്ടിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം - വയനാട് ഇലക്ഷൻ
ഏഴ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭയ്‌ക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രമാണുള്ളത്
ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭ എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ജില്ലാ പഞ്ചായത്തിന്‍റെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്‌ടറേറ്റ് മിനി കോൺഫറൻസ് ഹാളില്‍ എണ്ണും. കൊവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്‌ത സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് മണി വരെ വരണാധികാരിയുടെ കൈവശം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ പരിഗണിക്കും.
എട്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന നിലയിലാണ് കൗണ്ടിങ് സെന്‍ററുകൾ ക്രമീകരിക്കുന്നത്. ആകെ 138 കൗണ്ടിങ് ടേബിളുകളാണ് ജില്ലയില്‍ സജ്ജമാക്കിയത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും, രണ്ട് കൗണ്ടിങ് അസിസ്റ്റന്‍റുമാരും, നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും, ഒരു കൗണ്ടിങ് അസിസ്റ്റന്‍റും ഉണ്ടാകും. കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്.