കേരളം

kerala

ETV Bharat / state

മുത്തങ്ങയില്‍ കുടുങ്ങിയ ഗർഭിണി കണ്ണൂരെത്തി: 14 ദിവസം ക്വാറന്‍റൈൻ - lockdown news from kerala

ഒൻപത് മാസം ഗർഭിണിയായ തലശേരി സ്വദേശിനി ഷിജിലയെ മാത്രം കേരളത്തിലേക്ക് പ്രവേശിപ്പിക്കാമെന്ന് കണ്ണൂർ കലക്ടറുടെ ഉത്തരവ്

മുത്തങ്ങ ചെക്‌പോസ്റ്റ്  ഗർഭിണിയെ അതിർത്തിയില്‍ തടഞ്ഞു  കേരളത്തില്‍ ലോക്‌ഡൗൺ  ലോക്‌ഡൗൺ വാർത്തകൾ  കണ്ണൂർ കലക്ടറുടെ ഉത്തരവ്  muthanga checkpost  pregnant lady got permission to enter kerala  lockdown at kerala  lockdown news from kerala  kannur collector decision
മുത്തങ്ങയില്‍ കുടുങ്ങിയ ഗർഭിണിയായ യുവതി അതിർത്തി കടന്നു, 14 ദിവസം ക്വാറന്‍റൈൻ

By

Published : Apr 14, 2020, 12:42 PM IST

Updated : Apr 14, 2020, 7:31 PM IST

വയനാട്: ലോക്‌ഡൗണിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി മുത്തങ്ങ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ ഗർഭിണി കേരളത്തിലെത്തി. ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ 14 ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കും. ഗർഭിണിയെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്നവരെ കർണാടകത്തിലെ ആശുപത്രിയില്‍ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കും. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന യുവതിയെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ തടഞ്ഞത്. സംഭവം വിവാദമായതോടെ യുവതിക്ക് മാത്രം കേരളത്തിലേക്ക് പ്രവശനാനുമതി നല്‍കുകയായിരുന്നു.

കർണാടക സർക്കാരിന്‍റെ അനുമതിയോടെ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട പൂർണ ഗർഭിണിക്കാണ് കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്‌പോസ്റ്റില്‍ ദുരനുഭവം ഉണ്ടായത്. കണ്ണൂർ തലശേരി സ്വദേശിനി ഷിജിലയും ഭർത്താവും സഹോദരിയുമാണ് കഴിഞ്ഞ ദിവസം വയനാട്ടിലെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ എത്തിയത്. യാത്രയ്ക്ക് വേണ്ട രേഖകൾ ഇല്ലാത്തതിനാൽ ഇവരെ ചെക്‌പോസ്റ്റില്‍ തടയുകയായിരുന്നു. മുത്തങ്ങ ചെക്‌പോസ്റ്റില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും അതിർത്തി കടത്തി വിട്ടില്ല. തുടർന്ന് ഇവർ ബംഗളൂരുവിലേക്ക് തന്നെ മടങ്ങി. തിരിച്ച് പോയ ഇവരെ കർണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗല്‍ എന്ന സ്ഥലത്ത് റോഡരികില്‍ കഴിയുകയായിരുന്നു. ബംഗളൂരുവില്‍ നിന്നും 10 മണിക്കൂർ യാത്ര ചെയ്താണ് ഇവർ മുത്തങ്ങയിലെത്തിയത്.

Last Updated : Apr 14, 2020, 7:31 PM IST

ABOUT THE AUTHOR

...view details