വയനാട്: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മറ്റ് രാജ്യങ്ങളില്‍ നിന്ന് ജില്ലയിലേക്ക് വരാൻ 5500 പ്രവാസികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 4500 മുറികളാണ് ഇവർക്കായി ജില്ലe ഭരണകൂടം സജ്ജമാക്കിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി നാലായിരത്തോളം പേരും ജില്ലയിലേക്ക് എത്തും. റിസോർട്ടുകളും ഹോട്ടലുകളുമാണ് ആദ്യഘട്ടത്തില്‍ കൊവിഡ് കെയർ സെന്‍ററുകൾ ആക്കുന്നത്.
പ്രവാസികളെ സ്വീകരിക്കാൻ വയനാട് സജ്ജം - wayanad administration
4500 മുറികളാണ് പ്രവാസികൾക്ക് ക്വാറന്‍റൈനില്‍ കഴിയാനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
പ്രവാസികളെ സ്വീകരിക്കാൻ വയനാട് സജ്ജം
കൊവിഡ് പ്രത്യേക ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപത്തെ സെന്‍ററുകളില്‍ ആദ്യഘട്ടത്തിൽ ആളുകളെ പ്രവേശിപ്പിക്കും. ചികിത്സ സൗകര്യം കൂടി കണക്കിലെടുത്താണിത്. പിന്നീട് കൊവിഡ് കെയർ സെന്‍ററുകൾ ആവശ്യമുണ്ടെങ്കില്‍ കോളജ്, സ്‌കൂൾ, ഹോസ്റ്റലുകൾ, വലിയ കല്യാണ മണ്ഡപങ്ങൾ, ഹാളുകൾ എന്നിവയും കൊവിഡ് കെയർ സെന്‍ററാക്കും. ആൾതാമസമില്ലാത്ത സൗകര്യമുള്ള വീടുകളും ഇത്തരത്തിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. വാർഡ് തലത്തിൽ ഇത്തരം വീടുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട് .