എതിർ സ്ഥാനാർഥികൾ രംഗത്തെത്തും മുമ്പ് തന്നെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് വയനാട്ടിലെ ഇടതു മുന്നണി സ്ഥാനാർത്ഥി പി.പി സുനീർ. മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സൂനീറിന്‍റെ ശ്രമം.
യുഡിഎഫ് സീറ്റെന്ന വയനാടിന്‍റെ വിശേഷണം തിരുത്തി കുറിക്കാൻ പിപി സുനീര്‍ - LDF
പ്രാദേശിക വിഷയങ്ങള്‍ കൂടാതെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും വിശദീകരിച്ചാണ് പി.പി സുനീർ വോട്ട് തേടുന്നത്.

വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി സുനീര്‍
പ്രാദേശിക വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി വിശദീകരിച്ചാണ് സുനീർ വോട്ട് തേടുന്നത്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയെല്ലാം സ്ഥാനാർഥി നേരിൽക്കണ്ടുകഴിഞ്ഞു. പ്രധാന കോളേജുകളിലും സന്ദർശനം നടത്തി. ഒപ്പം പാർട്ടി പരിപാടികളിലും തന്‍റെ സാന്നിധ്യം അറിയിക്കുന്നുണ്ട് സുനീര്‍.
യുഡിഎഫ് സീറ്റെന്ന വയനാടിന്‍റെ വിശേഷണം തിരുത്തി കുറിക്കാൻ പിപി സുനീര്‍
സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിൽ ഇടതു മുന്നണി. അതുവഴി യുഡിഎഫിന്‍റെ ഉറച്ച സീറ്റെന്ന വയനാടിന്‍റെ വിശേഷണം തിരുത്തി കുറിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്.