വയനാട്ടിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ - സിപിഐ (എംഎൽ)
മാവോയിസ്റ്റുകളെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിക്കാനും ഭരണകൂട കൊലപാതകങ്ങളെ അപലപിക്കാനും ആഹ്വാനം ചെയ്താണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്

വയനാട്ടിൽ മാവോവാദികൾക്കൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
വയനാട്: മാനന്തവാടിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. സിപിഐഎംഎൽ റെഡ് ഫ്ലാഗിൻ്റെ പേരിൽ നഗരസഭാ ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിക്കുക, ഭരണകൂട കൊലപാതകങ്ങളെ അപലപിക്കുക എന്നിവയാണ് പോസ്റ്ററിലെ ഉള്ളടക്കം. പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നശിപ്പിച്ചു.