'ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട'; ടി. സിദ്ധീഖിനെതിരെ പോസ്റ്ററുകള്‍ - ടി. സിദ്ധീഖ്
സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരില്‍ കല്‍പ്പറ്റ നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
'ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട'; ടി. സിദ്ധീഖിനെതിരെ പോസ്റ്ററുകള്‍
വയനാട്: ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ധീഖിനെതിരെ പോസ്റ്ററുകള്‍. സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരില്‍ കല്‍പ്പറ്റ നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട. അർഹതപ്പെട്ട, കഴിവുള്ള ആളുകള്‍ വയനാട്ടിൽ തന്നെ ഉണ്ടെന്നും വയനാട്ടിലെ കോൺഗ്രസിനെ സംരക്ഷിക്കണമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്.