വയനാട്: പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നത് സഞ്ചാരികൾക്ക് ഭീഷണി ഉയർത്തുന്നു. ബോട്ടിങിനെത്തുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നൽകുന്നില്ലെന്ന പരാതിയും ഉയരുന്നു. വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പൂക്കോട് തടാകം. പക്ഷേ മണ്ണടിഞ്ഞ് ഓരോ വർഷവും തടാകത്തിന്‍റെ വിസ്‌തൃതി കുറയുകയാണ്.
സഞ്ചാരികൾക്ക് ഭീഷണിയായി പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു - സഞ്ചാരികൾക്ക് ഭീഷണിയായി പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു
ബോട്ടിങ്ങിനെത്തുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നൽകുന്നില്ലെന്ന പരാതിയും ഉയരുന്നു.
സഞ്ചാരികൾക്ക് ഭീഷണിയായി പൂക്കോട് തടാകത്തിൽ കളസസ്യം നിറയുന്നു
തടാകത്തിനോട് ചേർന്നുള്ള കുട്ടികളുടെ പാർക്കിലെ കളി ഉപകരണങ്ങളുടെ കീഴിൽ മണൽ വിരിക്കാത്തതുകൊണ്ട് കുട്ടികൾ വീണ് പരിക്ക് പറ്റുന്നത് സ്ഥിരമാണ്. കുറവുകളെല്ലാം വൈകാതെ പരിഹരിക്കുമെന്നും കളസസ്യം വാരി കളയാൻ ഉടൻ ടെൻഡർ നൽകുമെന്നും അധികൃതർ പറയുന്നു.