വയനാട്: മുട്ടില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാർഥിയായ ഫാത്തിമ നസില ആത്മഹത്യ ചെയ്‌തതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. വ്യാഴാഴ്‌ചയാണ് വിദ്യാർഥിയെ സ്‌കൂളിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്.
വിദ്യാർഥിയെ ശുചിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ് - ആത്മഹത്യ
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്
എന്നാൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ടും സംഭവം മറച്ചുവെക്കാൻ ശ്രമിച്ച സ്‌കൂൾ അധ്യക്യതരുടെ നടപടി ദുരൂഹതയുണർത്തിയിരുന്നു. ശുചിമുറിക്കുള്ളില്‍ വിദ്യാർഥിയെ അവശനിലയിൽ കണ്ടെത്തിയെന്നായിരുന്നു സ്‌കൂൾ അധികൃതർ പൊലീസിന് ആദ്യം നൽകിയ മൊഴി. എന്നാൽ മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ വന്നതോടെ കലക്‌ടര്‍, ജില്ലാ പൊലീസ് മേധാവി, ഡിഎംഒ എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകുകയായിരുന്നു. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവിയടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിദ്യാർഥിനി തനിച്ചാണ് ശുചിമുറിയിലേക്ക് കയറിയതെന്ന് വ്യക്തമായിട്ടുണ്ട്. ധരിച്ചിരുന്ന മഫ്‌ത ഉപയോഗിച്ചാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.