വയനാട്:പ്ലാസ്റ്റിക് നിരോധനം സമഗ്രമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വയനാട് ജില്ലയില്‍ പരിശോധന കര്‍ശനമാക്കും. നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്ലാസ്റ്റിക് നിരോധനം; പരിശോധന കര്‍ശനമാക്കാനൊരുങ്ങി വയനാട് ജില്ലാ ഭരണകൂടം
നഗരസഭാ സെക്രട്ടറിമാരുടെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ ബോധവല്‍കരണ പരിപാടികളും ഫെബ്രുവരി 15 മുതല്‍ പരിശോധന തുടങ്ങാനുമാണ് തീരുമാനം
നഗരസഭാ സെക്രട്ടറിമാരുടെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ ബോധവല്‍കരണ പരിപാടികളും ഫെബ്രുവരി 15 മുതല്‍ പരിശോധന തുടങ്ങും. പരിശോധനക്കായി തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍, അതത് പ്രദേശത്തെ നഗരസഭ/പഞ്ചായത്ത് സെക്രട്ടറിമാര്‍ അംഗങ്ങളായ താലൂക്ക് തല സ്‌ക്വാഡുകളും രൂപീകരിച്ചു. നിയമ ലംഘനം നടത്തുന്ന വര്‍ക്കെതിരെ പിഴയും മറ്റ് നിയമ നടപടികളും സ്വീകരിക്കും. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.