വയനാട്: ജില്ലയിൽ കൊവിഡ്19നുള്ള പ്ലാസ്മ ചികിത്സ വിജയത്തിലേക്ക്. കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ചികിത്സ തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ചികിത്സ നടത്തുന്നത്. കൊവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്‌മ വേർതിരിച്ച് പുതിയ രോഗികൾക്ക് നൽകുന്നതാണ് പ്ലാസ്‌മ ചികിത്സ. ജില്ലയിൽ ഇതുവരെ രണ്ട് രോഗികൾക്കാണ് ഈ ചികിത്സ നൽകിയത്.
കൊവിഡിനുള്ള പ്ലാസ്‌മ ചികിത്സ വിജയത്തിലേക്ക് - പ്ലാസ്മ
വയനാട് ജില്ലാ ആശുപത്രിയിലാണ് പ്ലാസ്‌മ ചികിത്സ തുടങ്ങിയത്
കൊവിഡ്19നുള്ള പ്ലാസ്മ ചികിത്സ വിജയത്തിലേക്ക്
രണ്ടുപേരുടെയും ആരോഗ്യസ്ഥിതി മോശമായതു കാരണം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് സംസ്ഥാന മെഡിക്കൽ ബോർഡിന്‍റെ അനുമതിയോടെ പ്ലാസ്‌മ തെറാപ്പി നൽകുകയായിരുന്നു. തെറാപ്പിക്കു ശേഷം രണ്ടുപേരുടെയും ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ജില്ലയിൽ കൊവിഡ് ഭേദമായവരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ആരോഗ്യവകുപ്പ് അധികൃതർ രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ഉള്ളവരാണ് പ്ലാസ്‌മ വേർതിരിക്കാനുള്ള രക്തം ദാനം ചെയ്യുന്നത്.