വയനാട്: ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ഊട്ടി- കോഴിക്കോട് സംസ്ഥാന പാത ഉപരോധിച്ചത്.
ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ട സംഭവം; നാട്ടുകാർ റോഡ് ഉപരോധിച്ചു - elephant attack
കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ഊട്ടി- കോഴിക്കോട് സംസ്ഥാന പാത ഉപരോധിച്ചത്
ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ട സംഭവം; നാട്ടുകാർ റോഡ് ഉപരോധിച്ചു
വയനാട് മേപ്പാടി കുന്നമ്പറ്റയിൽ കഴിഞ്ഞ മാസമാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുന്നപറ്റ സ്വദേശി പാർവ്വതി പരശുരാമൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ആശ്രിതന് ജോലി നൽകണമെന്നും പ്രദേശത്തെ ആന ശല്യത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.