കേരളം

kerala

ETV Bharat / state

ഗവര്‍ണര്‍ പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കുന്നില്ല; പി കെ കുഞ്ഞാലിക്കുട്ടി

ഗവർണർ ചെയ്യുന്നത് ശരിയല്ല. എന്നാൽ ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PK Kunhalikutty  Governor  Arif Mohammed Khan  IUML leader  ഗവര്‍ണര്‍  പികെ കുഞ്ഞാലിക്കുട്ടി  കുഞ്ഞാലിക്കുട്ടി  ബില്ലുകളിൽ  വയനാട്  ആരിഫ് മുഹമ്മദ് ഖാൻ  കല്‍പറ്റ
ഗവര്‍ണര്‍, പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി

By

Published : Sep 20, 2022, 8:47 PM IST

വയനാട്:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഉന്നത പദവിയിലിരുന്ന് ഗവര്‍ണര്‍ ചെയ്യുന്നത് ശരിയല്ല. ഗവര്‍ണര്‍ പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവര്‍ണര്‍, പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി

എല്ലാ സീമകളും ലംഘിക്കുകയാണ്. ഗവര്‍ണര്‍ പറയേണ്ട രീതിയിലല്ല കാര്യങ്ങള്‍ പറയുന്നത്. ഇതിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണ്. എന്നാല്‍ കാര്യങ്ങള്‍ ഇത്തരത്തിലാക്കിയത് ഇടതുസര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് ശരിയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്‌ടിയു സംസ്ഥാന നേതൃക്യാമ്പും ട്രേഡ് യൂണിയന്‍ സ്‌കൂളും കല്‍പറ്റയില്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ABOUT THE AUTHOR

...view details