വയനാട്: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ വയനാട്ടിലേക്ക് പ്രവേശിപ്പിക്കാൻ മുത്തങ്ങ ചെക് പോസ്റ്റില്‍ സംവിധാനങ്ങൾ സജ്ജമായി. കർണാടകത്തില്‍ നിന്നുള്ള സംഘമാണ് ആദ്യമെത്തുന്നത്. മൈസൂരുവില്‍ ഓൾ ഇന്ത്യ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്ക് പോയ കുട്ടികളും മാതാപിതാക്കളുമാണ് ആദ്യം ചെക് പോസ്റ്റില്‍ എത്തുന്നത്. 61 കുട്ടികളാണ് സംഘത്തിലുള്ളത്. ഇവരുടെ മാതാപിതാക്കളുമടക്കം 106 പേരാണ് സംഘത്തിലുള്ളത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ എത്തുന്നു; സജ്ജീകരണങ്ങളുമായി വയനാട് - wayanad border
കർണാടകത്തില്‍ നിന്നുള്ള ആദ്യ സംഘമാണ് മുത്തങ്ങ ചെക് പോസ്റ്റ് വഴി എത്തുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ എത്തുന്നു; സജ്ജീകരണങ്ങളുമായി വയനാട്
അതിർത്തിയില്‍ സജ്ജീകരിച്ചിട്ടുള്ള താത്ക്കാലിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനകൾക്ക് ശേഷമേ ഇവരെ ജില്ലകളിലേക്ക് പ്രവേശിപ്പിക്കൂ. ചെക് പോസ്റ്റില്‍ എത്തുന്നവരുടെ രജിസ്ട്രേഷൻ, ആരോഗ്യ പരിശോധന, സ്രവം എടുക്കുന്നതിനുള്ള മുറി, നിരീക്ഷണ വാർഡ്, ഒ.പി കൗണ്ടർ, നഴ്‌സിങ് റൂം, ഫാര്‍മസി, വിശ്രമ സൗകര്യം, ടോയ്‌ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് താത്കാലിക മിനി ആരോഗ്യ കേന്ദ്രം. പാസുകള്‍ അനുവദിക്കുന്നതിനുള്ള ഓഫീസ് സൗകര്യവും ഇവിടെയുണ്ട്.