വയനാട്: വയനാട് ജില്ലയിൽ അവലോകന യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. യോഗങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി.
വയനാടിൽ അവലോകന യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി - യോഗ
മാനന്തവാടി പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് നിർദേശം.
വയനാടിൽ അവലോകന യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി
ജില്ല കലക്ടർ , ഡി.എം.ഒ, പൊലീസ് പ്രതിനിധി എന്നിവർ മാത്രം യോഗത്തിൽ പങ്കെടുത്താൽ മതിയെന്ന് നിർദേശം നൽകിയതായി മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മാനന്തവാടി പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് നിർദേശം.