കേരളം

kerala

ETV Bharat / state

മുത്തങ്ങയിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി - മുത്തങ്ങ

മഹീന്ദ്ര മാർഷൽ ജീപ്പിൽ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 8,100 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്.

വയനാട്  wayanad  panmasala  siezed  മുത്തങ്ങ  ഹാൻസ്
മുത്തങ്ങയിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

By

Published : Sep 11, 2020, 5:34 PM IST

വയനാട്: മുത്തങ്ങയിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മഹീന്ദ്ര മാർഷൽ ജീപ്പിൽ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 8,100 പാക്കറ്റ് ഹാൻസാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടിയത്. സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാഹന പരിശോധനക്കിടെയാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. ഗുണ്ടൽപേട്ടയിൽ നിന്നും മഞ്ചേരിക്ക് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശികളായ യാസർ (35), റഹീം (31) എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ഹാൻസിന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത ഉത്പ്പന്നങ്ങളും പ്രതികളെയും വാഹനമടക്കം പൊലീസിന് കൈമാറി.

ABOUT THE AUTHOR

...view details