കേരളം

kerala

ETV Bharat / state

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വയനാട്ടില്‍ - വയനാട്

വൈത്തിരി വില്ലേജ് റിസോർട്ട്, കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ മൈതാനം എന്നിവടങ്ങളിലാണ് പരിപാടികൾ നടക്കുക.

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വയനാട്ടില്‍  panjayath day celebration  വയനാട്  വൈത്തിരി വില്ലേജ് റിസോർട്ട്, കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ മൈതാനം
സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വയനാട്ടില്‍

By

Published : Feb 17, 2020, 11:04 PM IST

Updated : Feb 18, 2020, 1:27 AM IST

വയനാട് : സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ പ്രദർശനത്തിന് വയനാട്ടിലെ കൽപ്പറ്റയിൽ തുടക്കമായി. ജില്ലയിൽ ആദ്യമായാണ് പഞ്ചായത്ത് ദിനാഘോഷം സംഘടിപ്പിക്കുന്നത്. 18 ന് രാവിലെ 10 ന് വൈത്തിരി റിസോർട്ടിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ദിനാഘോഷം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.കെ ശൈലജ , വി.എസ് സുനിൽകുമാർ, കെ.ടി ജലീൽ, എ.കെ. ശശീന്ദ്രൻ, പ്രൊഫ. സി രവീന്ദ്രനാഥ്, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ വിവിധ സെമിനാറുകളിൽ പങ്കെടുക്കും. മൂവായിരത്തോളം പ്രതിനിധികളാണ് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ത്രിതല പഞ്ചായത്തുകളിലെയും പ്രസിഡന്‍റുമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വയനാട്ടില്‍
Last Updated : Feb 18, 2020, 1:27 AM IST

ABOUT THE AUTHOR

...view details