വയനാട്: പ്രളയം നാശം വിതച്ച പനമരം പഞ്ചായത്തിൽ ജില്ലാഭരണകൂടം ആദിവാസികളെ പുനരധിവസിപ്പിക്കുന്നത് വാസയോഗ്യമല്ലാത്ത സ്ഥലത്തെന്ന് ആരോപണം. പഞ്ചായത്ത് അധികൃതര്‍ വീട് നിർമാണം തടഞ്ഞു. പ്രളയത്തില്‍ തകർന്ന വീടുകൾ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീണ്ടും വെള്ളം കയറുന്ന സ്ഥലത്ത് തന്നെ നിർമിക്കാൻ ഒരുങ്ങുന്നത്.
പനമരത്ത് പഞ്ചായത്ത് അധികൃതര്‍ റീബില്‍ഡ് കേരളയുടെ വീട് നിര്‍മാണം തടഞ്ഞു - Rebuild Kerala policy
പ്രളയത്തില്‍ തകർന്ന വീടുകൾ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലത്ത് തന്നെ വീണ്ടും നിര്‍മിക്കാന്‍ ഒരുങ്ങുന്നത്
കൊളത്താറ പൊയിൽ, വാകയാട്, ബസ്തിപൊയിൽ, പരക്കുനി, കീഞ്ഞുകടവ് എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങളെയാണ് പുതിയ വീട് നിര്‍മിച്ച് മാറ്റി പാർപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. ഇവിടങ്ങളിൽ ഉള്ളവരെ പുനരധിവസിപ്പിക്കാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്തിയിരുന്നു. സ്ഥലം വീട് നിർമാണത്തിന് അനുയോജ്യമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗം റിപ്പോർട്ടും നൽകിയിട്ടുണ്ട്. എന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ സ്ഥലത്തെക്കുറിച്ച് എന്‍.ഐ.ടി പരിശോധനാഫലം ഇല്ലാത്തതിനാൽ പഴയ സ്ഥലത്തുതന്നെ വീട് നിർമിക്കാൻ കലക്ടർ നിർദ്ദേശം നൽകുകയായിരുന്നു. മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളെ പഞ്ചായത്തും റവന്യൂ വകുപ്പും ചേർന്നാണ് കണ്ടെത്തിയത്.