മുത്തങ്ങ ചെക്ക്പോസ്റ്റിൽ വൻ പാൻമസാല വേട്ട - പാൻമസാല മുത്തങ്ങ
140 ചാക്കുകളിലായി ഒരു കോടി 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.

മുത്തങ്ങ
വയനാട്: വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നേകാൽ കോടിയിലധികം രൂപയുടെ നിരോധിത പാൻമസാല പിടികൂടി. ബെംഗളൂരുവിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിൽ നിന്നാണ് നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ തിരൂർ സ്വദേശിയായ സിറാജുദ്ദീൻ (34), കർണാടക സ്വദേശികളായ ധനേഷ് (32), ബജാദ് ബാഷ (30) എന്നിവരെയാണ് പിടിയിലായത്. 140 ചാക്കുകളിലായി ഒരു കോടി 35 ലക്ഷത്തോളം രൂപ വിപണിയിൽ വിലവരുന്ന 2,070 കിലോ പാൻ മസാല ഇവരിൽ നിന്നും കണ്ടെടുത്തു.
മുത്തങ്ങ ചെക്ക്പോസ്റ്റിൽ വൻ പാൻമസാല വേട്ട
Last Updated : Sep 10, 2020, 7:15 PM IST