കേരളം

kerala

ETV Bharat / state

മഞ്ഞളിപ്പും ചുവടുചീയലും; വയനാട്ടിൽ നശിച്ചത് ഏക്കറ് കണക്കിന് നെൽകൃഷി - നെൽകൃഷി നശിക്കുന്നു

കാലം തെറ്റി പെയ്ത മഴ കാരണമായിരിക്കാം രോഗബാധ ഉണ്ടായതെന്നാണ് കർഷകരുടെ അനുമാനം. ലോക്‌ഡൗൺ കാലത്ത് ധാരാളം പേർ പുതുതായി നെൽകൃഷി തുടങ്ങിയിരുന്നു.

മഞ്ഞളിപ്പും ചുവടുചീയലും  paddy cultivation was destroyed  Wayanad  വയനാട്ടിൽ നശിച്ചത് ഏക്കറ് കണക്കിന് നെൽകൃഷി  നശിച്ചത് ഏക്കറ് കണക്കിന് നെൽകൃഷി  നെൽകൃഷി നശിക്കുന്നു  വയനാട് നെല്ല്
മഞ്ഞളിപ്പും ചുവടുചീയലും; വയനാട്ടിൽ നശിച്ചത് ഏക്കറ് കണക്കിന് നെൽകൃഷി

By

Published : Oct 15, 2020, 5:25 PM IST

Updated : Oct 15, 2020, 5:38 PM IST

വയനാട്:മഞ്ഞളിപ്പും, ചുവടുചീയലും കാരണം വയനാട്ടിൽ ഏക്കർ കണക്കിന് സ്ഥലത്തെ നെൽകൃഷി നശിക്കുന്നു. അപ്രതീക്ഷിതമായുണ്ടായ രോഗബാധ കാരണം പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. ചുവടുചീയൽ, ഇലകരിച്ചിൽ, മഞ്ഞളിപ്പ്, പോളകരിച്ചിൽ എന്നിവ കാരണം വയനാട്ടിൽ നെൽച്ചെടികൾ മുഴുവൻ നശിക്കുകയാണ്. കാലം തെറ്റി പെയ്ത മഴ കാരണമായിരിക്കാം രോഗബാധ ഉണ്ടായതെന്നാണ് കർഷകരുടെ അനുമാനം.

മഞ്ഞളിപ്പും ചുവടുചീയലും; വയനാട്ടിൽ നശിച്ചത് ഏക്കറ് കണക്കിന് നെൽകൃഷി

ലോക്‌ഡൗൺ കാലത്ത് ധാരാളം പേർ പുതുതായി നെൽകൃഷി തുടങ്ങിയിരുന്നു. എന്നാൽ നെൽച്ചെടികൾക്ക് ഉണ്ടായ രോഗബാധ ഇവരുടെയും പ്രതീക്ഷകളെ തകർത്തു. കടം വാങ്ങിയും സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിറക്കിയവർ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കൃഷിവകുപ്പ് അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

Last Updated : Oct 15, 2020, 5:38 PM IST

ABOUT THE AUTHOR

...view details