കേരളം

kerala

ETV Bharat / state

വയനാട് ജില്ല സ്കൂൾ കലോത്സവത്തിന് തിരശീല വീണു - ജില്ല സ്കൂൾ കലോത്സവം അപ്‌ഡേറ്റ്സ്

97 ഇനങ്ങളിലായി 228 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് പടിഞ്ഞാറത്തറയിൽ നടന്ന ജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്

മൂവായിരത്തോളം കലാപ്രതിഭകൾ മാറ്റുവെച്ച വയനാട് ജില്ല സ്കൂൾ കലോത്സവത്തിന് തിരശീല വീണു

By

Published : Nov 15, 2019, 9:02 PM IST

Updated : Nov 15, 2019, 10:04 PM IST

വയനാട്:മൂന്നു ദിവസത്തെ ജില്ല സ്കൂൾ കലോത്സവത്തിന് തിരശീല വീണു. മൂവായിരത്തോളം കലാപ്രതിഭകളാണ് മേളയിൽ മാറ്റുരച്ചത്. 297 ഇനങ്ങളിലായി 228 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് പടിഞ്ഞാറത്തറയിൽ നടന്ന കലാമേളയിൽ പങ്കെടുത്തത്. എന്നാൽ 13 ഇനങ്ങളിൽ മത്സരിക്കാൻ ഒന്നിൽ കൂടുതൽ മത്സരാർഥികൾ ഉണ്ടായിരുന്നില്ല. ആറ് ഇനങ്ങളിൽ മത്സരിക്കാൻ ഒരു സംഘം വീതമേ ഉണ്ടായിരുന്നുള്ളൂ.

വയനാട് ജില്ല സ്കൂൾ കലോത്സവത്തിന് തിരശീല വീണു

ഹയർസെക്കൻഡറി വിഭാഗം ഓട്ടൻതുള്ളൽ, പൂരക്കളി, മിമിക്രി, ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തം, കുച്ചുപ്പുടി, കേരളനടനം, ചവിട്ടുനാടകം തുടങ്ങിയവയായിരുന്നു മത്സര ഇനങ്ങൾ. പക്ഷേ അവസാനദിനം അധികം ഇനങ്ങളിലും മത്സരം ഉണ്ടായില്ല. ഹരിത നിയമാവലി പാലിച്ച് പത്ത് വേദികളിൽ ആയിരുന്നു ഇത്തവണത്തെ ജില്ലാ കലോത്സവം നടന്നത്.

Last Updated : Nov 15, 2019, 10:04 PM IST

ABOUT THE AUTHOR

...view details