വയനാട്: വിദ്യാർഥികളെത്താത്തതു കാരണം വയനാട്ടിൽ പകുതിയിലധികം ലൈബ്രറികളിൽ ഓൺലൈൻ പഠന ക്ലാസുകൾ തുടങ്ങാൻ വൈകുന്നു. ടിവി, ഇൻ്റർനെറ്റ് സൗകര്യങ്ങൾ കുറവായതിനാൽ ലൈബ്രറികളോട് ഓൺലൈൻ പഠനക്ലാസുകൾ നടത്താൻ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപെട്ടിരുന്നു. എന്നാൽ വിദ്യാർഥികൾ എത്താതതിനാൽ പല ലൈബ്രറികളിലും ക്ളാസുകൾ തുടങ്ങാൻ വൈകുകയാണ്. ലൈബ്രറി കൗൺസിലിന്‍റെ അംഗീകാരമുള്ള 200 ലൈബ്രറികൾ ആണ് വയനാട് ജില്ലയിൽ ഉള്ളത്. ഇതിൽ 121 എണ്ണത്തിലും ഓൺലൈൻ പഠനക്ലാസുകൾ നടത്താൻ ഉള്ള സൗകര്യം ഉണ്ട്. പക്ഷേ 76 ലൈബ്രറികളിൽ മാത്രമേ ക്ലാസുകൾ തുടങ്ങിയിട്ടുള്ളൂ. നഗര പരിധിയിൽ ഉള്ള ലൈബ്രറികളിൽ ആണ് വിദ്യാർഥികൾ അധികവും എത്താത്തത്.
വയനാട്ടിലെ ലൈബ്രറികളിലെ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾ എത്തുന്നില്ല
ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികളെ എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും മാതാപിതാക്കൾക്ക് സാധിക്കാത്തതും വിദ്യാർഥികൾ കുറയാൻ കാരണമാകുന്നുണ്ട്
വയനാട്ടിലെ ലൈബ്രറികളിലെ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾ എത്തുന്നില്ല
അതേസമയം ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികളെ പ്രത്യേകിച്ചും ചെറിയ ക്ലാസുകളിൽ ഉള്ളവരെ ലൈബ്രറിയിലേക്ക് എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും മാതാപിതാക്കൾക്ക് സാധിക്കാത്തതും വിദ്യാർഥികൾ കുറയാൻ കാരണമാകുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ വിദ്യാർഥികളെ ലൈബ്രറികളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ലൈബ്രറി പ്രവർത്തകരും ജനപ്രതിനിധികളും.