വയനാട്:പുൽപ്പള്ളി കൊളവള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരു മരണം. തമിഴ്‌നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. അപകടത്തിൽ ഈറോഡ് സ്വദേശി പ്രകാശിന് പരിക്കേറ്റു.
പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു - wayanad latest news
കബനി തീരത്തോട് ചേർന്ന് നിർമ്മിക്കുന്ന ജലസേചന പദ്ധതി നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായത്
പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു
ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കബനി തീരത്തോട് ചേർന്ന് നിർമിക്കുന്ന ജലസേചന പദ്ധതി നിർമാണത്തിനിടെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. 10 അടി മുകളിൽ നിന്ന് മണ്ണ് ഇടിയുകയായിരുന്നു.
ഇരുവരെയും ജെ.സി.ബിയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഭൂമിനാഥൻ മരിച്ചിരുന്നു.