വയനാട് : മാനന്തവാടിയിൽ വയോധികൻ്റെ റേഷൻ കാർഡ് അധികൃതർ പിടിച്ചെടുത്തതായി പരാതി(Ration Card Seized). വെള്ളമുണ്ട ഒഴുക്കൻമൂല ചക്കിട്ടകുടിയിൽ അഗസ്‌റ്റി(80) യുടെ റേഷൻ കാർഡാണ് റേഷനിംഗ് ഇൻസ്പെക്‌ടർ (Wayanad Rationing Inspector) വീട്ടിലെത്തി കൊണ്ടുപോയത്. ഇദ്ദേഹം അവിവാഹിതനാണ്. വാർധക്യ കാലത്ത് മൂത്ത പെങ്ങളുടെ മക്കളിൽ ഒരാളായ തോമസും കുടുംബവുമാണ് ഇദ്ദേഹത്തെ പരിചരിചരിക്കുന്നത്. അഗസ്റ്റിക്ക് പോകാന്‍ വേറെ വീടില്ല.
എറണാകുളം ജില്ലയിലെ കല്ലൂർക്കാട് പൈങ്ങാട്ടറിയിൽ നിന്ന് ചെറുപ്പകാലത്ത് വയനാട്ടിലേക്ക് കുടിയേറിയതാണ് അഗസ്‌റ്റി. നാല് പതിറ്റാണ്ടുകളായി റേഷൻ കാർഡ് ഉൾപ്പടെ എല്ലാ രേഖകളും ഉണ്ട്. ഇദ്ദേഹത്തെ സംരക്ഷിച്ചുപോരുന്ന ഓട്ടോ ഡ്രൈവറായ തോമസിനും കുടുംബത്തിനും വേറെ കാർഡുണ്ടെന്ന കാരണം പറഞ്ഞാണ് റേഷനിംഗ് ഇൻസ്പെക്‌ടർ ഇത് പിടിച്ചെടുത്തത്. പരിശോധനക്കെന്ന് പറഞ്ഞ് വീട്ടിലെത്തിയായിരുന്നു നടപടി.
ALSO READ:Three farm laws| വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം