വയനാട്: മഠത്തിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ വയനാട്ടിൽ സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് കത്തയച്ചു. സഭക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സിസ്റ്റർ കത്തിൽ ഉന്നയിച്ചിട്ടുള്ളത്.
പുറത്താക്കിയ നടപടിക്കെതിരെ സി. ലൂസി നേരത്തെ നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും കത്തയച്ചത്. ഭൂമി ഇടപാട് കേസിലും ബലാത്സംഗകേസിലുമെല്ലാം സഭാധികൃതർ ഉൾപ്പെട്ടത് കേരളത്തിൽ കത്തോലിക്കാ സഭയുടെ പ്രതിച്ഛായ തകർത്തിട്ടുണ്ടെന്ന് സി. ലൂസി കത്തിൽ പറയുന്നു.
വത്തിക്കാന് വീണ്ടും കത്തയച്ച് സിസ്റ്റര്‍ ലൂസി - സി. ലൂസി കളപ്പുര പുതിയ വാർത്തകൾ
മഠത്തിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ തനിക്ക് ജീവിതമാർഗം കണ്ടെത്തി തരണമെന്നും ഇതുവരെ സഭയെ സേവിച്ചതിനുള്ള പ്രതിഫലം തരണമെന്നും സിസ്റ്റർ ലൂസി കത്തിൽ പറയുന്നു
ലൂസി
ഈ സാഹചര്യത്തിൽ കർട്ടനു പിന്നിൽ മറഞ്ഞിരുന്നതുകൊണ്ട് പ്രയോജനമില്ല. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്. താൻ സഭാ നിയമങ്ങൾ ലംഘിച്ചിട്ടില്ല എന്നും കത്തിൽ പറയുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കരുതെന്നും സിസ്റ്റർ ആവശ്യപ്പെടുന്നുണ്ട്. മഠത്തിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ തനിക്ക് ജീവിതമാർഗം കണ്ടെത്തി തരണമെന്നും ഇതുവരെ സഭയെ സേവിച്ചതിനുള്ള പ്രതിഫലം തരണമെന്നും കത്തിൽ പറയുന്നു.