കേരളം

kerala

ETV Bharat / state

നിവിൻ പോളിയുടെ അസിസ്‌റ്റന്‍റ് മേക്കപ്പ് മാൻ അന്തരിച്ചു - shabu pulppally

മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്.

നിവിൻ പോളിയുടെ അസിസ്‌റ്റന്‍റ് മേക്കപ്പ് മാൻ അന്തരിച്ചു  നിവിൻ പോളിയുടെ അസിസ്‌റ്റന്‍റ് മേക്കപ്പ് മാൻ  ഷാബു പുൽപ്പള്ളി  ഷാബു പുൽപ്പള്ളി അന്തരിച്ചു  ഷാജി പുൽപ്പള്ളി  nivin pauly's assistant makeup man has died  nivin pauly's assistant makeup man  shabu pulppally  shaji pulppally
നിവിൻ പോളിയുടെ അസിസ്‌റ്റന്‍റ് മേക്കപ്പ് മാൻ അന്തരിച്ചു

By

Published : Dec 21, 2020, 11:06 AM IST

വയനാട്: ചലച്ചിത്ര താരം നിവിൻ പോളിയുടെ അസിസ്‌റ്റന്‍റ് മേക്കപ്പ് മാൻ അന്തരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിയായ ഷാബു പുൽപ്പള്ളിയാണ് അന്തരിച്ചത്.

ക്രിസ്‌മസ് ആഘോഷവുമായി ബന്ധപ്പെട്ട് വയനാട് ശശിമലയിലെ വീട്ടിൽ നക്ഷത്രം തൂക്കാൻ മാവിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിനിമ മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്.

ദുൽഖർ സൽമാൻ, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലി നേർന്നു.

ABOUT THE AUTHOR

...view details