രാത്രി യാത്രാ നിരോധനം; പ്രതിഷേധവുമായി വിവിധ സംഘടനകൾ - Night travel ban
ബന്ദിപ്പൂരിലൂടെയുള്ള ദേശീയപാത 766ല്‍ രാത്രി യാത്ര നിരോധനം നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സുൽത്താൻബത്തേരിയലാണ് ഉപവാസം നടത്തിയത്.
രാത്രി യാത്രാ നിരോധനം; പ്രതിഷേധവുമായി വിവിധ സംഘടനകൾ
വയനാട്: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനത്തിനെതിരെ വിവിധ സംഘടനകൾ ഉപവാസം നടത്തി. സുൽത്താൻബത്തേരിയിലാണ് ജനങ്ങൾ ഉപവാസം നടത്തിയത്. യാത്രാനിയന്ത്രണം നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപവാസം. പ്രതിഷേധത്തെ തുടർന്ന് സുൽത്താൻബത്തേരിയിൽ ഗതാഗതം തടസപ്പെട്ടു. ജനപ്രതിനിധികളും വിവിധ സംഘടനകളും രാഷ്ട്രീയകക്ഷികളും സമരത്തിൽ പങ്കെടുത്തു.
സേവ് ഗുണ്ടൽപേട്ട് ഫോറത്തിന്‍റെ നേതൃത്വത്തില്‍ കര്‍ണാടക ഗുണ്ടല്‍പേട്ടിലെ പച്ചക്കറി ചന്ത അടച്ചിട്ട് പ്രതിഷേധിച്ചു.