വയനാട്: താമരശ്ശേരി ചുരത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി പൊലീസ്. വ്യാഴാഴ്‌ച രാത്രി മുതൽ വെള്ളിയാഴ്‌ച പുലർച്ചെ വരെ ചുരം പാതയിലോ വ്യൂ പോയിന്‍റിലോ സഞ്ചാരികൾ വാഹനങ്ങൾ നിർത്തിയിടുകയോ കൂട്ടം കൂടി നിൽക്കുകയോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് താമരശ്ശേരി ഡിവൈഎസ്‌പി ഇ.പി.പൃഥ്വിരാജ് അറിയിച്ചു.
താമരശ്ശേരി ചുരത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക് - പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക്
വ്യാഴാഴ്‌ച രാത്രി മുതൽ വെള്ളിയാഴ്‌ച പുലർച്ചെ വരെ ചുരം പാതയിലോ വ്യൂ പോയിന്‍റിലോ സഞ്ചാരികൾ വാഹനങ്ങൾ നിർത്തിയിടുകയോ കൂട്ടം കൂടി നിൽക്കുകയോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് താമരശ്ശേരി ഡിവൈഎസ്‌പി ഇ.പി.പൃഥ്വിരാജ് അറിയിച്ചു

താമരശ്ശേരി ചുരത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക്
പത്ത് വയസിൽ താഴെയുള്ള കുട്ടികളും വയോധികരും വ്യൂപോയിന്‍റിലും മറ്റും കൂട്ടംകൂടി നിൽക്കുന്നത് കണ്ടാൽ അവർക്കെതിരെ കൊവിഡ് നിയന്ത്രണ ലംഘനത്തിന് കേസെടുക്കും. ചുരത്തിലെ കടകൾ രാത്രി പത്ത് മണിയോടെ അടയ്ക്കണം. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു.