വയനാട്:വയനാട് മീനങ്ങാടിയിൽ യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
മീനങ്ങാടിയിൽ വീട്ടമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി - തീവ്രപരിചരണ വിഭാഗം
കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മീനങ്ങാടിയിൽ വീട്ടമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി
മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്‍റെ ഭാര്യ ഉമൈമത്ത് (40) ആണ് മരിച്ചത്. പ്രദേശവാസി ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രണ്ടു ദിവസം മുൻപായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍റ് ചെയ്തു.
Also Read:കട്ടപ്പനയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത
Last Updated : Apr 9, 2021, 3:23 PM IST