വയനാട്: രാത്രിയാത്ര നിരോധനത്തിനെതിരെ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വയനാട്ടിൽ ദേശീയപാത 766 ഉപരോധിച്ചു. കേരള കർണാടക അതിർത്തിയായ മൂലഹളളയിൽ റോഡിൽ പന്തലൊരുക്കി ആയിരുന്നു പ്രതിഷേധം. ദേശീയ പാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കുക, പകലും യാത്ര നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം.
വയനാട്ടിൽ ദേശീയപാത 766 ഉപരോധിച്ചു - വയനാട്
ദേശീയ പാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കുക, പകലും യാത്ര നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം
വയനാട്ടിൽ ദേശീയപാത 766 ഉപരോധിച്ചു
എൻഎച്ച് 766 ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദേശീയപാത ഉപരോധിച്ചത്. രാവിലെ ഒൻപതിന് തുടങ്ങിയ ഉപരോധം വൈകിട്ട് മൂന്ന് വരെ നീണ്ടു. ജനപ്രതിനിധികൾ ഉൾപ്പെടെ ആയിരത്തോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
Last Updated : Sep 26, 2019, 11:13 PM IST