വയനാട്: ദേശീയ ബാലവകാശ കമ്മീഷനും സംസ്ഥാന ബാലാവകാശ കമ്മീഷനും തമ്മിൽ അഭിപ്രായവ്യത്യാസം. വയനാട്ടിൽ ആദിവാസികൾക്കിടയിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വയനാട്ടിൽ നടന്ന സിറ്റിങ്ങിന് ശേഷം പറഞ്ഞു. എന്നാൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇക്കാര്യം നിഷേധിച്ചു.നിർബന്ധിത മത പരിവർത്തനവുമായി ബന്ധപ്പെട്ട 6 പരാതികൾ കിട്ടിയെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ആദിവാസികൾക്കിടയിൽ നിർബന്ധിത മതപരിവർത്തനം ; ദേശീയ ബാലാവകാശ കമ്മീഷൻ - മതപരിവർത്തനം
നിർബന്ധിത മത പരിവർത്തനവുമായി ബന്ധപ്പെട്ട 6 പരാതികൾ കിട്ടിയെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ആദിവാസികൾക്കിടയിൽ നിർബന്ധിത മതപരിവർത്തനം ; ദേശീയ ബാലാവകാശ കമ്മീഷൻ
ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും കമ്മീഷൻ പറഞ്ഞു . എന്നാൽ ഇത്തരത്തിലൊരു പരാതി സംസ്ഥാന ബാലാവകാശ കമ്മീഷനോ പൊലീസിനോ കിട്ടിയിട്ടില്ലെന്ന് കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു. വയനാട് കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിന്നായി 162 പരാതികളാണ് കമ്മീഷന് കിട്ടിയത്.ഇതിൽ 109 പരാതികൾ പരിഹരിച്ചു എന്നും ദേശീയ ബാലാവകാശ കമ്മീഷൻ അംഗം ഡോക്ടർ ആർ.ജി ആനന്ദ് പറഞ്ഞു.