വയനാട്:വയനാട്ടിലെ മീനങ്ങാടിക്കടുത്ത് കലക്ടറുടെ ഉത്തരവിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച മുട്ടിൽ മാണ്ടാട് ക്വാറിയിൽ വീണ്ടും പ്രവർത്തനം തുടങ്ങാൻ നീക്കം. പ്രവർത്തന അനുമതി തേടി ക്വാറി ഉടമകൾ ജില്ല എൻവയോൺമെന്‍റല്‍ അപ്രൈസൽ കമ്മിറ്റിയെ സമീപിച്ചിരുന്നു. മുട്ടിൽ മലയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്താണ് ക്വാറിയുടെ പ്രവർത്തനം നിർത്തിവെച്ചത്. വനം വകുപ്പും പൊലീസും ക്വാറി പ്രവർത്തനത്തിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു.
വയനാട് മാണ്ടാട് ക്വാറി വീണ്ടും പ്രവര്‍ത്തിക്കാന്‍ നീക്കം
മുട്ടിൽ മലയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്താണ് ക്വാറിയുടെ പ്രവർത്തനം നിർത്തിവെച്ചത്.
മുട്ടിൽ മാണ്ടാട് ക്വാറി
പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന പാറകൾ ആണ് ഈ മലയിലുള്ളത്. ഒരിടത്ത് ഖനനം തുടങ്ങിയാൽ അത് സമീപ പ്രദേശങ്ങളെയും ബാധിക്കും. കഴിഞ്ഞ പ്രളയത്തിൽ മുട്ടിൽ മലയിൽ അഞ്ച് ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. പ്രദേശത്തെ പ്രധാന കുടിവെള്ള ശ്രോതസും മുട്ടിൽ മലയാണ്. ക്വാറിയോട് ചേർന്ന് 30 വീടുകളുണ്ട്. ക്വാറി പ്രവർത്തിച്ചിരുന്നപ്പോൾ ചുമ, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങൾ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു.