വയനാട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്. ബോസ്‌റ്റഡ് കൺട്രോൾ ആൻഡ് ഇലക്‌ട്രികൽസിലെ ജീവനക്കാരനായിരുന്നു ജോമിഷ്. എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനു വേണ്ടി മുംബൈയ്ക്കടുത്ത് കടലില്‍ നങ്കൂരമിട്ടുകിടന്ന ബാര്‍ജുകള്‍ തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ നിയന്ത്രണം വിട്ട് ഒഴുക്കില്‍പ്പെട്ടത്. അപകടത്തിൽപ്പെട്ട ബാര്‍ജുകളില്‍ നിന്ന് 186 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തുകയും 26 മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്‌തിരുന്നു.
മുംബൈ ബാർജ് അപകടം; മരിച്ചവരിൽ ഒരു മലയാളിയും - Mumbai barge accident death
വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്.ബോസ്‌റ്റഡ് കൺട്രോൾ ആൻഡ് ഇലക്‌ട്രികൽസിലെ ജീവനക്കാരനായിരുന്നു ജോമിഷ്.
മുംബൈ ബാർജ് അപകടം മരണം