വയനാട്:മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. വടുവചാൽ മേലെ വെള്ളേരി സുധാകരന്‍റെ മകനാണ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനാണ്.
മുംബൈ ബാർജ് അപകടം; ഒരു മലയാളിയെക്കൂടി തിരിച്ചറിഞ്ഞു - Malayalee was identified in mumbai barge accident
വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷിന്‍റെ ഭൗതിക ശരീരമാണ് തിരിച്ചറിഞ്ഞത്.
![മുംബൈ ബാർജ് അപകടം; ഒരു മലയാളിയെക്കൂടി തിരിച്ചറിഞ്ഞു മുംബൈ ബാർജ് അപകടം മുംബൈ ബാർജ് അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു മുംബൈ ബാർജ് അപകടത്തിൽ മൂന്ന് മലയാളി മരണം മുംബൈ ബാർജ് അപകടത്തിൽ മലയാളികളും മുംബൈ ബാർജ് അപകടം വാർത്ത മുംബൈ ബാർജ് ബാർജ് അപകടത്തിൽ മലയാളികളും മരിച്ചവരിൽ mumbai barge accident mumbai barge news Mumbai barge accident news Malayalee was identified in mumbai barge accident Mumbai barge accident news latest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11841991-thumbnail-3x2-test.jpg)
കഴിഞ്ഞ ഒക്ടോബറിലാണ് സുമേഷ് നാട്ടിൽ വന്ന് കമ്പനിയിലേക്ക് മടങ്ങിയത്. രണ്ട് വർഷം മുമ്പാണ് സുമേഷിന്‍റെ വിവാഹം നടന്നത്. സുമേഷിനെ മരണ വിവരം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കൂടെയുള്ള സുഹൃത്താണ് ബന്ധുക്കളെ ആദ്യം വിവരമറിയിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ സുമേഷിന്‍റെ ഭൗതിക ശരീരം തിരിച്ചറിഞ്ഞു. നിലവിൽ മുംബൈയിലെ ജെ ജെ ഹോസ്പിറ്റലിലാണ് ഭൗതിക ശരീരമുള്ളത്. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ.
Read more: ബാർജ് അപകടം : 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 49 പേര്‍ക്കായി തിരച്ചില്‍