വയനാട്: ആവശ്യമില്ലാത്ത വർത്തമാനങ്ങൾ പറഞ്ഞ് യുഡിഎഫിനു കിട്ടേണ്ട വോട്ടുകൾ നഷ്ടപ്പെടുത്താതിരിക്കാൻ നേതാക്കൻമാർ ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്‍റെ മുല്ലപ്പള്ളി രാമചന്ദ്രൻ. കല്ലാമല വിഷയവുമായി ബന്ധപ്പെട്ട് വയനാട്ടിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ പ്രവർത്തകരുടെ മനോവീര്യം ആരും തകർക്കരുതെന്നാണ് തന്‍റെ അഭിപ്രായമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വോട്ട് നഷ്ടപ്പെടുത്തരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - മുല്ലപ്പള്ളി രാമചന്ദ്രൻ
കെഎസ്എഫഇയിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
![ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വോട്ട് നഷ്ടപ്പെടുത്തരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വോട്ട് നഷ്ടപ്പെടുത്തരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ Mullappally Ramachandran says don't lose votes by saying unnecessary things Mullappally Ramachandran മുല്ലപ്പള്ളി രാമചന്ദ്രൻ കെഎസ്എഫഇ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9723208-thumbnail-3x2-aa.jpg)
മുല്ലപ്പള്ളി രാമചന്ദ്രൻ
ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വോട്ട് നഷ്ടപ്പെടുത്തരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
വെൽഫെയർ പാർട്ടിയുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു. കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രിയും മുഖ്യമന്ത്രിയും തെരുവുയുദ്ധം നടത്തുകയാണ്. സിപിഎമ്മിൽ പടലപിണക്കം രൂക്ഷമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. കെഎസ്എഫഇയിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.