വയനാട്: ലൈഫ് ഭവന പദ്ധതി ആവിഷ്‌കരിച്ചപ്പോൾ അതിനെ എതിർത്ത പാര്‍ട്ടിയായിരുന്നു സിപിഎമ്മെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം ഇന്ന് അതിന്‍റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ലൈഫ് പദ്ധതി; മുഖ്യമന്ത്രിക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ - മുല്ലപ്പള്ളി രാമചന്ദ്രന്‍
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍മിച്ച വീടുകളുടെ പകുതി പോലും നിര്‍മിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് നിര്‍മിക്കാന്‍ സാധിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മേനി നടിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍മിച്ച വീടുകളുടെ പകുതി പോലും നിര്‍മിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും നിഷേധാത്മക നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തെ എതിര്‍ത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍, നിഷേധാത്മക നിലപാടുകളുടെ മുഖമുദ്രയാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങൾ സിപിഎം സങ്കുചിത രാഷ്‌ട്രീയത്തിന്‍റെ വേദിയാക്കി മാറ്റുകയാണ്. മുഖ്യമന്ത്രി പറയുമ്പോഴേക്കും ചെങ്കൊടി പിടിക്കുകയല്ല കോണ്‍ഗ്രസിന്‍റെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി.