രാഹുലിന്‍റെ ഭൂരിപക്ഷം മൂന്നു ലക്ഷം കടക്കും: യുഡിഎഫ് വിലയിരുത്തൽ - udf
ആയിരത്തോളം മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും പേര് വോട്ടർപട്ടികയിൽ നിന്ന് സർക്കാർ മനപൂർവം നീക്കിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
![രാഹുലിന്‍റെ ഭൂരിപക്ഷം മൂന്നു ലക്ഷം കടക്കും: യുഡിഎഫ് വിലയിരുത്തൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3133289-thumbnail-3x2-rahul.jpg)
യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം
കൽപ്പറ്റ: വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം മൂന്നു ലക്ഷത്തിൽ കൂടുതൽ ഉണ്ടാകുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗത്തിന്‍റെ വിലയിരുത്തൽ. കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയിൽ കല്പറ്റയിലായിരുന്നു യോഗം ചേർന്നത്. ആയിരത്തോളം മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും പേര് വോട്ടർപട്ടികയിൽ നിന്ന് സർക്കാർ മനപൂർവം നീക്കിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കള്ള വോട്ട് വിഷയത്തെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം
Last Updated : Apr 28, 2019, 9:20 PM IST