വയനാട്: ജില്ലയിൽ ഉരുൾപൊട്ടൽ ഉണ്ടായ ഇടങ്ങളിൽ ഉൾപ്പെടെ ക്വാറി തുടങ്ങാൻ നീക്കം. അനുമതി തേടി നാല് അപേക്ഷകളാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതിക്കു മുൻപിൽ വൻകിട ക്രഷർ ഗ്രൂപ്പുകൾ നൽകിയിട്ടുള്ളത്. വയനാട്ടിലെ മുട്ടിൽ മല, മണിക്കുന്ന് മല മേഖലയിലാണ് ക്വാറി പ്രവർത്തിക്കാൻ അനുമതി തേടി കൃഷ്ണഗിരി സ്‌റ്റോൺ ക്രഷർ കമ്പനി അപേക്ഷ നൽകിയിട്ടുള്ളത്. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലിൽ ആദിവാസി വിഭാഗത്തിൽ പെട്ട രണ്ടുപേർ മുട്ടിൽ മലയിൽ മരിച്ചിരുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതാണെന്ന ഡി.എഫ്.ഒയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന ക്വാറിയുടെ പ്രവർത്തനം കലക്‌ടർ നിരോധിച്ചിരുന്നു. മണ്ണിടിച്ചിൽ സാധ്യത ചൂണ്ടിക്കാട്ടി പ്രദേശവാസികൾക്ക് വീട് നിർമ്മാണത്തിന് പോലും പഞ്ചായത്ത് അനുമതി നിഷേധിച്ച സ്ഥലത്താണ് ഇപ്പോൾ ക്വാറി തുടങ്ങാൻ നീക്കം നടക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ ക്വാറി തുടങ്ങാൻ നീക്കം - ക്വാറി
വയനാട്ടിലെ മുട്ടിൽ മല, മണിക്കുന്ന് മല മേഖലയിലാണ് ക്വാറി പ്രവർത്തിക്കാൻ അനുമതി തേടി കൃഷ്ണഗിരി സ്‌റ്റോൺ ക്രഷർ കമ്പനി അപേക്ഷ നൽകിയിട്ടുള്ളത്.

വയനാട് ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ ക്വാറി തുടങ്ങാൻ നീക്കം
വയനാട് ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ ക്വാറി തുടങ്ങാൻ നീക്കം
മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല ആക്കിയതോടെ ഈ മേഖലയിൽ ഉണ്ടായിരുന്ന ക്വാറി, ക്രഷർ യൂണിറ്റുകൾ മറ്റിടങ്ങളിലേക്ക് മാറ്റാൻ നീക്കം തുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന.