കേരളം

kerala

ETV Bharat / state

ഈ അമ്മയുടെ മകൾ ഐഎഎസുകാരിയാണ്... - inspiring ias

കുറിച്യ സമുദായത്തിൽ നിന്നുള്ള ആദ്യ ഐഎഎസുകാരിയായ ശ്രീധന്യ സുരേഷിന്‍റെ അമ്മ കമല മകളുടെ സ്വപ്നം സാക്ഷാത്‌കരിക്കാൻ നീന്തിയ ദുരിതക്കടൽ ചെറുതല്ല

ശ്രീധന്യ ഐഎഎസ് ശ്രീധന്യ അമ്മ വയനാട് ഐഎഎസ് കുറിച്യ ഐഎഎസ് കുറിച്യ സമുദായം ശ്രീധന്യ സുരേഷ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മാതൃദിനം mothers day special sreedhanya ias sreedhanya mother wayanad ias inspiring ias
ഈ അമ്മയുടെ മകൾ ഇന്നൊരു ഐഎഎസുകാരിയാണ്...

By

Published : May 9, 2020, 11:46 PM IST

വയനാട്: പ്രതിസന്ധികൾ എത്രയുണ്ടായാലും മക്കളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം നിൽക്കണമെന്ന ഒരമ്മയുടെ നിശ്ചയദാർഢ്യത്തിൽ നിന്ന് കൂടിയാണ് വയനാട്ടിൽ ഒരു ഐഎഎസുകാരിയുണ്ടായത്. കുറിച്യ സമുദായത്തിൽ നിന്നുള്ള ആദ്യ ഐഎഎസുകാരിയായ ശ്രീധന്യ സുരേഷിന്‍റെ അമ്മ കമല മകളുടെ സ്വപ്നം സാക്ഷാത്‌കരിക്കാൻ നീന്തിയ ദുരിതക്കടൽ ചെറുതല്ല.

ഈ അമ്മയുടെ മകൾ ഇന്നൊരു ഐഎഎസുകാരിയാണ്...

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ മുതൽ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കൂലിപ്പണിക്ക് പോയ കഥയാണ് ഈ അമ്മയ്ക്ക് പറയാനുള്ളത്. കൂലിയായി കിട്ടുന്ന തുകയുടെ ഭൂരിഭാഗവും മൂന്ന് മക്കളുടെയും പഠനത്തിനായി ചെലവഴിച്ചു. 62 സെന്‍റുള്ള വീട്ടുപറമ്പിൽ കൃഷി ചെയ്ത് ഭർത്താവ് സുരേഷും താങ്ങായി. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അമ്മ നേരിടുന്ന ബുദ്ധിമുട്ടുകൾ കാണുന്ന മക്കൾ വീട്ടിലൊരു ടിവി പോലും വാങ്ങണമെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചിട്ടില്ലെന്ന് ഈ അമ്മ പറയുന്നു. ഇപ്പോഴും ശ്രീധന്യയുടെ വീട്ടിൽ ടിവിയില്ല, പത്രവുമില്ല.

ചോരുന്ന വീട്ടിൽ പ്ലാസ്റ്റിക് ചാക്കിൽ പുസ്‌തകങ്ങൾ കെട്ടിവെച്ചാണ് ശ്രീധന്യയ്‌ക്കും സഹോദരങ്ങൾക്കും പഠിക്കാനായി കമല സൗകര്യമൊരുക്കിയത്. ശ്രീധന്യ ഐഎഎസ്‌ നേടിയതിന് ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻഎസ്എസ് യൂണിറ്റാണ് ഇവർക്ക് പുതിയ വീട് പണിതുനൽകിയത്. ചോരാത്ത വീട്ടിൽ കിടക്കാൻ കഴിഞ്ഞത് അങ്ങനെയാണെന്നും കമല പറയുന്നു. ആറാം ക്ലാസ് വരെ മാത്രമേ കമല പഠിച്ചിട്ടുള്ളൂ. എന്നാൽ തന്‍റെ മക്കൾ അവർക്ക് ആഗ്രഹമുള്ളതെല്ലാം പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമുള്ള സ്വപ്‌നമാണ് ഈ അമ്മയെ ഇന്നും മുന്നോട്ടുനയിക്കുന്നത്.

ABOUT THE AUTHOR

...view details