ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ച് ജുമഅ നമസ്‌കാരം; പള്ളി കമ്മിറ്റികൾക്കെതിരെ കേസ് - വൈത്തിരി , ചുണ്ടേൽ
വൈത്തിരി ടൗൺ ജുമഅത്ത്, ചുണ്ടേൽ ജുമ അത്ത് എന്നീ പള്ളികളുടെ കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് കേസ്.
ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‌കാരം; പള്ളി കമ്മിറ്റികൾക്കെതിരെ കേസ്
വയനാട്: ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ച് ജുമഅ നമസ്‌കാരം നടത്തിയ പള്ളി കമ്മിറ്റികൾക്ക് എതിരെ പൊലീസ് കേസെടുത്തു. വൈത്തിരി ടൗൺ ജുമഅത്ത്, ചുണ്ടേൽ ജുമഅത്ത് എന്നീ പള്ളികളുടെ കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് കേസ്. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ 20ൽ കൂടുതൽ പേർ ഒത്തുചേരരുതെന്ന് ജില്ലാ കലക്‌ടർ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്‌തമാക്കി.