വയനാട്ടിൽ ഒരാൾക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു
ഈ വർഷം പനി ബാധിച്ചവരുടെ എണ്ണം മൂന്നായി
കുരങ്ങ്
വയനാട്: ജില്ലയിൽ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം പനി ബാധിച്ചവരുടെ എണ്ണം മൂന്നായി. തിരുനെല്ലി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ പ്രദേശത്തുള്ള ഇരുപത്തിയെട്ടുകാരിക്കും അറുപതുകാരനും നേരത്തെ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു .കഴിഞ്ഞ മാസം ഇവിടെ ഒരു കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏഴ് പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ മരിക്കുകയും ചെയ്‌തു.