വയനാട് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു - Wayanad district
ഡിസംബർ 26നാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങളോടെ യുവതിയെ വയനാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയനാട്:ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലിക്കടുത്ത് ബേഗൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ ബാവലിയിലെ 27കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 26നാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങളോടെ യുവതിയെ വയനാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരുടെ തൊണ്ടയിലെ സ്രവം പരിശോധനയ്ക്കായി മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി ലേക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസം രോഗബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നു. ഇതോടെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദിവസങ്ങൾക്ക് മുൻപ് യുവതിയുടെ വീടിന് സമീപത്തെ വനത്തിൽ കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.