വയനാട്: വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ വാഹനത്തിൽ നിന്നും പണം പിടികൂടി. സാമൂഹ്യ വനവൽക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ച് ഓഫിസർ കെ വി അനുരേഷിന്‍റെ വാഹനത്തിൽ നിന്നാണ് വിജിലൻസ് വിഭാഗം രണ്ടര ലക്ഷം രൂപയും ആയിരം തേക്കിൻ തൈകളും പിടികൂടിയത്. എല്ലാ വെള്ളിയാഴ്ചകളിലും ഇയാൾ നഴ്സറി കരാറുകാരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. ഇതുമായി വീട്ടിലേക്ക് പോകുമ്പോൾ തവിഞ്ഞാൽ ബോയ്സ് ടൗണിൽ വെച്ചാണ് ഇയാളെ വിജിലൻസ് പിടികൂടയത്.
വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ പക്കൽ നിന്നും 2.50 ലക്ഷം രൂപ പിടിച്ചെടുത്തു - forest department official in wayanad
എല്ലാ വെള്ളിയാഴ്ചകളിലും ഇയാൾ നഴ്സറി കരാറുകാരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. ഇതുമായി വീട്ടിലേക്ക് പോകുമ്പോൾ തവിഞ്ഞാൽ ബോയ്സ് ടൗണിൽ വെച്ചാണ് ഇയാളെ വിജിലൻസ് പിടികൂടയത്
വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ പക്കൽ നിന്നും 2.50 ലക്ഷം രൂപ പിടിച്ചെടുത്തു
കോഴിക്കോട് വിജിലൻസ് സെൽ എസ്.പി. സി.സി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത്, കോഴിക്കോട് യൂണിറ്റ് ഇൻസ്പെക്ടർ ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ പരിശോധനയിലൂടെ പണം പിടിച്ചെടുത്തത്. ഇതുമായി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു.
Also read: കണ്ണൂരിൽ 12.5 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ