വയനാട്: മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിയ 10,63,200 രൂപ പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തു. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ധുള്‍ നാസർ ( 36) എന്നിവരാണ് ചെക്പോസ്റ്റിൽ പരിശോധനക്കിടെ എക്സൈസിന്‍റെ പിടിയിലായത്.
വയനാട്ടില്‍ കള്ളപ്പണവേട്ട; രണ്ട് പേര്‍ പിടിയില്‍ - വയനാട്
ബംഗളൂരുവില്‍ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന അശോക് ലൈലൻഡ് ലോറിയിൽ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോട് നിന്നും മീൻ കയറ്റി ബാംഗ്ലൂരിൽ ഇറക്കി തിരികെ വരുന്ന ഒഴിഞ്ഞ കണ്ടെയ്നർ ലോറിയിൽ സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.
വയനാട്ടില്‍ കള്ളപ്പണവേട്ട; രണ്ട് പേര്‍ പിടിയില്‍
ബംഗളൂരുവില്‍ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന അശോക് ലൈലൻഡ് ലോറിയിൽ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോട് നിന്നും മീൻ കയറ്റി ബാംഗ്ലൂരിൽ ഇറക്കി തിരികെ വരുന്ന ഒഴിഞ്ഞ കണ്ടെയ്നർ ലോറിയിൽ സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. പ്രതികളെ പൊലിസിന് കൈമാറി.