കേരളം

kerala

ETV Bharat / state

'എല്ലാവരും ദുഃഖിച്ചിരിക്കുമ്പോള്‍ സന്തോഷിച്ച് തുള്ളിചാടുന്നു, വി മുരളീധരന്‍ കേരളത്തിന്‍റെ ആരാച്ചാര്‍': മുഹമ്മദ് റിയാസ് - kerala news updates

കേരളത്തിന്‍റെ വായ്‌പ പരിധി വെട്ടി കുറച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കേണ്ട കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സന്തോഷിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വായ്‌പ സംസ്ഥാനത്തിന്‍റെ അവകാശമാണ്.

Minister PA Muhammed Riyas  V Muraleedharan  വി മുരളീധരന്‍ കേരളത്തിന്‍റെ ആരാച്ചാര്‍  പിഎ മുഹമ്മദ് റിയാസ്  കേരളത്തിന്‍റെ വായ്‌പ പരിധി  വയനാട് വാര്‍ത്തകള്‍  വയനാട് ജില്ല വാര്‍ത്തകള്‍  വയനാട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
പിഎ മുഹമ്മദ് റിയാസ്

By

Published : May 30, 2023, 10:43 PM IST

Updated : May 31, 2023, 11:03 PM IST

പിഎ മുഹമ്മദ് റിയാസ്

വയനാട്:സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി കേന്ദ്രം വെട്ടി കുറച്ചതിൽ എല്ലാവരും ദുഃഖിക്കുമ്പോള്‍ മലയാളിയായ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ സന്തോഷിച്ച്‌ തുള്ളി ചാടുകയാണെന്ന് പൊതുമാരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിന്‍റെ ആരാച്ചാരെ പോലെ അദ്ദേഹം പെരുമാറുന്നത് ദൗർഭാ​ഗ്യകരമാണെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്തിന് വേണ്ടി കേന്ദ്രവുമായി ഇടപെട്ട്‌ പ്രശ്‌നം പരിഹരിക്കേണ്ടയാളാണ്‌ അദ്ദേഹം.

കേരളത്തിലെ ജനങ്ങളെയാകെ പ്രയാസത്തിലേക്ക്‌ തള്ളിവിടുന്ന നീക്കം കേന്ദ്ര സർക്കാരിലുള്ള സാധീനം ഉപയോഗിച്ച്‌ മാറ്റിയെടുക്കുന്നതിന് പകരം അതിൽ ആനന്ദം കണ്ടെത്തുന്നത്‌ പ്രത്യേക മാനസികാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. വായ്‌പ പരിധി വെട്ടിക്കുറക്കുന്നതിൽ ഒരാളും സന്തോഷിക്കില്ല. മലയാളിക്ക് മാത്രമല്ല ഒരാൾക്കും സന്തോഷത്തിന് വക നൽകുന്ന കാര്യമല്ല ഒരു സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറക്കുന്നത്. സംസ്ഥാനത്തിന്‍റെ അവകാശമാണതെന്നും മന്ത്രി പറഞ്ഞു.

അങ്ങനെയുള്ള ഒരു വിഷയത്തിൽ ഒരു കേന്ദ്ര മന്ത്രി സന്തോഷിക്കുക. അതും ഒരു മലയാളിയെന്നത് വല്ലാത്തൊരു മാനസികാവസ്ഥ തന്നെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. 8000 കോടി രൂപയാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. 32,000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. 23,000 ത്തോളം ഉണ്ടായിരുന്നത് വായ്‌പ ഇപ്പോൾ 15,000 കോടിയിലേക്കെത്തി. ഇതിൽ മലയാളിയായ ഒരു കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണ്.

യഥാർഥത്തിൽ സംസ്ഥാനത്തിന് വേണ്ടി ഇടപെട്ട് മുന്നോട്ട് പോകേണ്ട വ്യക്തിയാണ് അദ്ദേഹം. കേന്ദ്ര സർക്കാരിൽ അദ്ദേഹത്തിനുള്ള സ്വാധീനം ഉപയോഗിച്ച് കേന്ദ്രം കേരളത്തിലെ ജനങ്ങളെയാകെ പ്രയാസത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് അദ്ദേഹമാണ്. എൽഡിഎഫിന് വേണ്ടി വോട്ട് ചെയ്‌തവരെയും ചെയ്യാത്തവരെയും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയുമെല്ലാം ഇത് ബാധിക്കും.

കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ വായ്‌പ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനം: കേരളത്തിന്‍റെ വായ്‌പ പരിധി വെട്ടി കുറച്ച സംഭവത്തിലെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രി കെഎന്‍ ബാലഗോപാലും സംഭവത്തില്‍ വിമര്‍ശനവുമായി എത്തിയിരുന്നു. മന്ത്രി വി.മുരളീധരന്‍ പറയുന്നത് കേന്ദ്രത്തില്‍ നിന്നുള്ള കണക്കുകളൊന്നുമല്ലെന്നും ബിജെപി ഓഫിസില്‍ നിന്ന് എഴുതി നല്‍കിയ കണക്കുകളാണെന്നുമാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

സംസ്ഥാനത്തെ വായ്‌പ സംബന്ധിച്ച് കേരളത്തിന് ലഭിച്ച രണ്ട് കത്തുകളിലും മന്ത്രി പറയുന്നത് പോലെയുള്ള കണക്കുകളൊന്നും ഇല്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. കേരളത്തെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറ്റേണ്ട ഉത്തരവാദിത്തമുള്ള മന്ത്രി കൂടിയായ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തുന്നത് ശരിയല്ല. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് വേണ്ടതെല്ലാം നേടി കൊടുക്കേണ്ട ഉത്തരവാദിത്തം കൂടി മന്ത്രിക്കുണ്ടെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സംഭവത്തിനെതിരെ വിവാദങ്ങള്‍ തലപൊക്കിയതോടെ സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി സംബന്ധിച്ചുള്ള കണക്കുകള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്‌തു. വായ്‌പ പരിധി അടക്കമുള്ള കാര്യങ്ങളിലാണ് സംസ്ഥാനം കേന്ദ്രത്തിന്‍റെ വിശദീകരണം തേടിയത്.

also read:വായ്‌പ പരിധി കുറച്ച നടപടി: 'കേന്ദ്രത്തില്‍ നിന്ന് കണക്കുകളൊന്നും ലഭിച്ചില്ല, വി മുരളീധരന്‍ പറഞ്ഞത് പറയാന്‍ പാടില്ലാത്തത്': ധനമന്ത്രി

Last Updated : May 31, 2023, 11:03 PM IST

ABOUT THE AUTHOR

...view details