ഘട്ടം ഘട്ടമായ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ - minister ak saseendran
വീട് നഷ്‌ടപ്പെട്ടവര്‍ക്ക് കഴിഞ്ഞ തവണത്തെ പോലെ സഹായങ്ങൾ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി
വയനാട്:പ്രളയത്തെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവരെ ഘട്ടം ഘട്ടമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കലക്‌ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. വീട് പൂര്‍ണമായും നഷ്‌ടപ്പെട്ടവര്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബദല്‍ ക്യാമ്പുകൾ കണ്ടെത്തുമെന്നും സ്‌കൂളുകളിൽ നിന്നും മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
വീട് നഷ്‌ടപ്പെട്ടവര്‍ക്ക് കഴിഞ്ഞ തവണത്തെ പോലെ സഹായങ്ങൾ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.