കേരളം

kerala

ETV Bharat / state

കടുവ കെണി: ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ഗൃഹനാഥൻ മരിച്ച നിലയില്‍ - suicide in wayanad

അമ്പുകുത്തി നാല് സെന്‍റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഇയാളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു

ബത്തേരി നെന്മേനി അമ്പുകുത്തി  കെണിയില്‍ കുടുങ്ങി ചത്ത കടുവ  വനംവകുപ്പ്  അമ്പുകുത്തി നാല് സെന്‍റ് കോളനി  ബത്തേരി  മേപ്പാടി  മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍  middle aged man suicide in bathery  wayanad news  suicide in wayanad  suicide allegetion against forest department
man suicide in bathery

By

Published : Feb 9, 2023, 10:18 AM IST

വയനാട്:ബത്തേരിനെന്മേനി അമ്പുകുത്തിയിൽ കെണിയിൽ കുടുങ്ങിയ ശേഷം ചത്ത കടുവയെ ആദ്യം കണ്ട പ്രദേശവാസികളിലൊരാളായ മധ്യവയസ്‌കനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പുകുത്തി നാല് സെന്‍റ് കോളനിയിലെ ഹരിയാണ് മരിച്ചത്.

പ്രദേശത്തിറങ്ങിയ കടുവയെ ആദ്യം കണ്ട വ്യക്തി എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഹരിയെ ചോദ്യം ചെയ്യുന്നതിനായി മേപ്പാടി റേഞ്ച് ഓഫിസിലേക്ക് എത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഇദ്ദേഹം കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ഹരിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ മേപ്പാടി റേഞ്ച് ഓഫിസര്‍ ഹരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്ന ആരോപണം അദ്ദേഹത്തിന്‍റെ ഭാര്യയും ഉന്നയിക്കുന്നുണ്ട്.

ഇയാളുടെ വീടിന് സമീപം വച്ച് ഒരു തവണ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയാണ് ഉണ്ടായത്. ഒരിക്കല്‍ പോലും ഹരിയെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിട്ടില്ലെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധിച്ച് ബത്തേരിയില്‍ ദേശീയ പാത നാട്ടുകാര്‍ ഉപരോധിച്ചു.

Also Read:വയനാട് കടുവ ചത്ത നിലയില്‍; കഴുത്തില്‍ കുരുക്ക്, ജഡത്തിന് ഒരു ദിവസത്തെ പഴക്കം

ABOUT THE AUTHOR

...view details