മേപ്പാടി വിംസ് മെഡിക്കൽ കോളജ് സർക്കാരിന് നൽകാൻ സന്നദ്ധത അറിയിച്ച് എംഡി - ഡോ. ആസാദ് മൂപ്പൻ
നിർദേശത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്‌ദ സമിതിയെ നിയോഗിച്ചു.
മേപ്പാടി വിംസ് മെഡിക്കൽ കോളജ് സർക്കാരിന് നൽകാൻ സന്നദ്ധത അറിയിച്ച് എംഡി
വയനാട്: വയനാട്ടിലെ മേപ്പാടിയിലുള്ള വിംസ് മെഡിക്കൽ കോളജ് സർക്കാരിന് കൈമാറാൻ എംഡി ഡോ. ആസാദ് മൂപ്പൻ സന്നദ്ധത അറിയിച്ചു. തുടർന്ന് നിർദേശത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്‌ദ സമിതിയെ നിയോഗിച്ചു. ഏഴംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. മൂന്നാഴ്ചക്കകം സമിതി റിപ്പോർട്ട് നൽകണം.